സി.പി.എം എരുമപ്പെട്ടി ഈസ്റ്റ് ലോക്കല്‍ സമ്മേളനം കുണ്ടന്നൂര്‍ കെ.എസ് ശങ്കരന്‍ നഗറില്‍ നടന്നു. മുതിര്‍ന്ന അംഗം പി.കെ ലീല പതാക ഉയര്‍ത്തി. രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടന്നു. തുടര്‍ന്ന് നടന്ന പ്രതിനിധി സമ്മേളനം സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ.വി. നഫീസ ഉദ്ഘാടനം ചെയ്തു. കെ. സതീഷ് കുമാര്‍ രക്തസാക്ഷി പ്രമേയവും ടി.ബി. ബിനീഷ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. എം. എസ്.സിദ്ധന്‍ അധ്യക്ഷനായി. ജില്ലാ കമ്മറ്റിയംഗം പി.എന്‍. സുരേന്ദ്രന്‍, ഏരിയ സെക്രട്ടറി ബാഹുലേയന്‍ മാസ്റ്റര്‍, ഏരിയാ കമ്മറ്റി അംഗം എസ്. ബസന്ത് ലാല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ADVERTISEMENT