ചമ്മന്നൂര്‍ ചൂടാലി താഴത്തയില്‍ വെട്ടനാട്പറമ്പ് ശ്രീ രുദ്രമാല ഭഗവതി ക്ഷേത്രം പ്രതിഷ്ഠാദിന മഹോത്സവം നടത്തി. രണ്ട് ദിവസങ്ങളിലായിട്ടാണ് പ്രതിഷ്ഠാദിന ചടങ്ങുകള്‍ നടത്തിയത്. ആദ്യദിവസം വൈകീട്ട് 4 മണിക്ക് നിറകുമ്പ താലത്തോട് കൂടി ആചാര്യനെ ആനയിക്കല്‍ തുടര്‍ന്ന് ആചാര്യവരണം സപ്തശുദ്ധി, ദീപാരാധന എന്നിവയും ഉണ്ടായിരുന്നു. രണ്ടാം ദിനം പുലര്‍ച്ച 4 മണിക്ക് നിര്‍മ്മാല്യ ദര്‍ശനം, പീഠശുദ്ധി, ബിംബശുദ്ധി, അഭിഷേകം, ഉഷ പൂജ, തുടര്‍ന്ന് നവകം, പഞ്ചഗവ്യം, കലശാഭിഷേകം തുടങ്ങിയ നടന്നു. പൂജകള്‍ക്ക് ക്ഷേത്രം തന്ത്രി എയ്യാല്‍ രാമചന്ദ്രന്‍ നേതൃത്വം നല്‍കി. തിങ്കളാഴ്ച്ച ഏഴാം പൂജ ഗുരുതി തര്‍പ്പണത്തോടുകൂടി പ്രതിഷ്ഠാദിന പരിപാടികള്‍ സമാപിക്കും.
ADVERTISEMENT