25.7 C
Kunnamkulam
Wednesday, August 5, 2026
Home Bureaus Kechery ചൊവ്വല്ലൂര്‍ ശിവക്ഷേത്രത്തില്‍ ഇല്ലം നിറ ഭക്തിനിര്‍ഭരമായി

ചൊവ്വല്ലൂര്‍ ശിവക്ഷേത്രത്തില്‍ ഇല്ലം നിറ ഭക്തിനിര്‍ഭരമായി

ചൊവ്വല്ലൂര്‍ ശിവക്ഷേത്രത്തിലെ ഇല്ലം നിറ ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ നടന്നു. ശംഖുനാദത്തിന്റെയും പരിഷവാദ്യത്തിന്റേയും അകമ്പടിയില്‍ ക്ഷേത്രം മേല്‍ശാന്തി ഉണ്ണികൃഷ്ണന്‍ നമ്പൂതിരി, കീഴ്ശാന്തിക്കാരായ പ്രതാപന്‍ നമ്പൂതിരി, ശരത് നമ്പൂതിരി എന്നിവര്‍ കതിര്‍ക്കുലകള്‍ ശിരസ്സിലേറ്റി ക്ഷേത്രം വലംവെച്ചു. നമസ്‌കാരമണ്ഡപത്തില്‍ കതിര്‍ക്കുലകള്‍ പൂജിച്ചതിനു ശേഷം എല്ലാ ശ്രീകോവിലുകളിലും കതിര്‍ക്കുലകള്‍ സ്ഥാപിച്ചു. തുടര്‍ന്ന് പൂജിച്ച കതിരുകള്‍ ഭക്തജനങ്ങള്‍ക്ക് വിതരണം ചെയ്തു.

ADVERTISEMENT
error: Content is protected !!