25.7 C
Kunnamkulam
Wednesday, August 5, 2026
Home Bureaus Kunnamkulam കുന്നംകുളം പുതിയ ബസ്റ്റാന്‍ഡില്‍ ബസിടിച്ച് യുവതിക്ക് പരിക്ക്

കുന്നംകുളം പുതിയ ബസ്റ്റാന്‍ഡില്‍ ബസിടിച്ച് യുവതിക്ക് പരിക്ക്

 

കുന്നംകുളം പുതിയ ബസ് സ്റ്റാന്‍ഡില്‍ പുറത്തേക്ക് ഇറങ്ങേണ്ട വഴിയിലൂടെ അകത്തേക്ക് പ്രവേശിച്ച സ്വകാര്യ ബസ് ഇടിച്ച് യുവതിക്ക് പരിക്കേറ്റു. ആല്‍ത്തറ സ്വദേശിനി 24 വയസ്സുള്ള ആദിത്യക്കാണ് പരിക്കേറ്റത്. ഞായറാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം. കുന്നംകുളം – ഗുരുവായൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ഷോണി ബസാണ് തെറ്റായ ദിശയില്‍ വന്ന് യുവതിയെ ഇടിച്ചത്. പരിക്കേറ്റ യുവതിയെ കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ADVERTISEMENT
error: Content is protected !!