നിര്‍ത്തിയിട്ട ടിപ്പര്‍ ലോറിക്ക് പുറകില്‍ ടാങ്കര്‍ ലോറി ഇടിച്ചു; രണ്ട് പേര്‍ക്ക് പരിക്ക്

147

ചൊവ്വല്ലൂര്‍ പാരീസ് റോഡില്‍ നിര്‍ത്തിയിട്ട ടിപ്പര്‍ ലോറിക്ക് പുറകില്‍ ടാങ്കര്‍ ലോറി ഇടിച്ചുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. ചെറുകുന്ന് അത്താണി പൂളോത്ത് തുണ്ടിയില്‍ വീട്ടില്‍ അഭിജിത്ത് (20), ചെറുകുന്ന് അത്താണി സ്വദേശി ചക്കാലിക്കല്‍ വീട്ടില്‍ മനു (24) എന്നിവര്‍ക്കാണ് പരിക്കേറ്റത്. വെള്ളിയാഴ്ച്ച രാവിലെ 7 മണിയോടെയാണ് അപകടമുണ്ടായത്. അപകടത്തില്‍ പരിക്കേറ്റ യുവാക്കളെ ഗുരുവായൂര്‍ ആക്ട്‌സ് പ്രവര്‍ത്തകര്‍ ചാവക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.