സംസ്ഥാന ഇന്റര്‍ പോളി കലോത്സവത്തിന്റെ പേരും ലോഗോയും പ്രകാശനം ചെയ്തു

105

ജൂണ്‍ 19 മുതല്‍ 22 വരെ കുന്നംകുളം ഗവ: പോളിടെക്‌നിക് കോളേജില്‍ വെച്ച് സംഘടിപ്പിക്കുന്ന സംസ്ഥാന ഇന്റര്‍ പോളി കലോത്സവത്തിന്റെ പേരും ലോഗോയും മുന്‍ കേരള വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് പ്രകാശനം ചെയ്തു. പൊരുതുന്ന ഫലസ്തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ‘റഫ’ എന്ന പേരാണ് കലോത്സവത്തിന് നല്‍കിയിരിക്കുന്നത്. എടപ്പാള്‍ സ്വദേശി പ്രവീണ്‍ പുതുശ്ശേരിയാണ് ലോഗോ ഡിസൈന്‍ ചെയ്തത.്