29.2 C
Kunnamkulam
Wednesday, August 12, 2026
Home Bureaus Kunnamkulam നിയന്ത്രണം വിട്ട കാര്‍ ഓട്ടോറിക്ഷയിലും സ്വകാര്യ ബസിലും ഇടിച്ചു; മൂന്ന് പേര്‍ക്ക് പരിക്ക്

നിയന്ത്രണം വിട്ട കാര്‍ ഓട്ടോറിക്ഷയിലും സ്വകാര്യ ബസിലും ഇടിച്ചു; മൂന്ന് പേര്‍ക്ക് പരിക്ക്

126

കുന്നംകുളത്ത് നിയന്ത്രണം വിട്ട കാര്‍ ഓട്ടോറിക്ഷയിലും സ്വകാര്യ ബസിലും ഇടിച്ച് മൂന്ന് പേര്‍ക്ക് പരിക്കേറ്റു. കാറിലെ യാത്രക്കാരും നന്നംമുക്ക് സ്വദേശികളുമായ കുഞ്ഞത്ത് വീട്ടില്‍ ശ്രീജീവ്(19) പത്മനാഭന്‍(65) എന്നിവര്‍ക്കും, ഓട്ടോറിക്ഷ ഡ്രൈവര്‍ ചാലിശ്ശേരി സ്വദേശി കുന്നത്തുവളപ്പില്‍ വീട്ടില്‍ ജിതിനു(34)മാണ് പരിക്കേറ്റത്. ഇന്ന് പുലര്‍ച്ചെ ആറരയോടെയാണ് അപകടം സംഭവിച്ചത്. ഗുരുവായൂര്‍ ഭാഗത്തുനിന്ന് വരികയായിരുന്ന കാര്‍ നിയന്ത്രണം വിട്ട് ഓട്ടോറിക്ഷയിലും, തുടര്‍ന്ന് മലായ ജംഗ്ഷനില്‍ യാത്രക്കാരെ കയറ്റുന്നതിനായി നിര്‍ത്തിയിട്ടിരുന്ന സ്വകാര്യ ബസ്സിന് പുറകിലും ഇടിക്കുകയായിരുന്നു. പരിക്കേറ്റവരെ കുന്നംകുളം ദയ റോയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ADVERTISEMENT
error: Content is protected !!