കുടുംബ കൂട്ടായ്മ വാര്‍ഷികവും തിരുനാളും ആഘോഷിച്ചു

76

എരുമപ്പെട്ടി പതിയാരം സെന്റ് ജോസഫ്‌സ് ഇടവക ദേവാലയത്തിലെ സെന്റ് ആന്റണീസ് കുടുംബ കൂട്ടായ്മയുടെ വാര്‍ഷികവും വിശുദ്ധ അന്തോണീസിന്റെ തിരുനാളും ആഘോഷിച്ചു. ലദീഞ്ഞ്, നൊവേന, ആഘോഷമായ പാട്ടുകുര്‍ബ്ബാന, തിരുന്നാള്‍ വചന സന്ദേശം എന്നീ തിരുകര്‍മ്മങ്ങള്‍ക്ക് ഇടവക വികാരി ഫാ.ഡേവിസ് ചക്കാലയ്ക്കല്‍ മുഖ്യ കാര്‍മ്മികത്വം വഹിച്ചു. കാഴ്ച സമര്‍പ്പണവും നേര്‍ച്ച വിതരണവും നടന്നു. വാര്‍ഷിക ആഘോഷം അഞ്ഞൂര്‍ ദിവ്യദര്‍ശന്‍ ഓള്‍ഡ് എയ്ജ് ഹോം ഡയറക്ടര്‍ ഫാ.ബിജു ഇടയാളി കുടിയില്‍ ഉദ്ഘാടനം ചെയ്തു. ഇടവക വികാരിയും കൂട്ടായ്മ ഡയറക്ടറുമായ ഫാ.ഡേവിസ് ചക്കാലയ്ക്കല്‍ അധ്യക്ഷനായി.
കൂട്ടായ്മ പ്രസിഡന്റ് ഡേവിസ് ബാജു, സെക്രട്ടറി മുരിങ്ങത്തേരി ഫ്രാന്‍സിസ് ഡേവിസ്, സിസ്റ്റര്‍ സ്റ്റെല്ല, സിസ്റ്റര്‍ അജ്ഞലി, ഇടവക കൈക്കാരന്‍ വിന്‍സന്‍ അന്തിക്കാട് എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് വിവിധ കലാപരിപാടികളും സമ്മാന വിതരണവും സ്‌നേഹ വിരുന്നും നടന്നു.