ചൊവ്വല്ലൂര്‍ ശിവക്ഷേത്രത്തില്‍ പുതുവത്സരപ്പിറവി ദിനമായ ചിങ്ങം 1 ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമം, വിശേഷാല്‍ പൂജകള്‍, ഗജപൂജ, ആനയൂട്ട് എന്നിവ നടന്നു. രാവിലെ നടതുറക്കലിന് ശേഷം വിശേഷാല്‍ പൂജകളെ തുടര്‍ന്ന് ക്ഷേത്രം തന്ത്രി കീഴ്മുണ്ടയൂര്‍ നീലകണ്ഠന്‍ നമ്പൂതിരി, മേല്‍ശാന്തി ഉണ്ണികൃഷ്ണന്‍ നമ്പൂതിരി എന്നിവരുടെ കാര്‍മ്മികത്വത്തിലാണ് അഷ്ടദ്രവ്യ മഹാഗണപതി ഹോമം, ഗജപൂജ തുടങ്ങിയ ചടങ്ങുകള്‍ നടന്നത്.