സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് ഇടവകയില്‍ ക്രിസ്തുമസ്-പുതുവത്സരാഘോഷം സംഘടിപ്പിച്ചു

എരുമപ്പെട്ടി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് ഇടവകയില്‍ യുവജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തില്‍ ക്രിസ്തുമസ്-പുതുവത്സരാഘോഷം സംഘടിപ്പിച്ചു. പൊതുസമ്മേളനം ഇടവക വികാരി ബെഞ്ചമിന്‍ ഒ.ഐ.സി. കേക്ക് മുറിച്ച് കുഞ്ഞുങ്ങള്‍ക്ക് നല്‍കി ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ ഷാജി വര്‍ഗീസ്, ഇടവക കൈസ്ഥാനി ബിജു പി ബി സെക്രട്ടറി എം എം ഗിരീഷ്,യുവജന പ്രസ്ഥാനം സെക്രട്ടറി ഹാനോക്, ലിസി പ്രിന്‍ജിത്ത് എന്നിവര്‍ സംസാരിച്ചു. ആഘോഷങ്ങളുടെ ഭാഗമായ മെറി വെറെ ഈവിന് റിനു പി.റോയി നേതൃത്വം നല്‍കി. ഇടവകാംഗങ്ങളുടെ വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ അരങ്ങേറി. സണ്‍ഡേ സ്‌കൂള്‍ കുട്ടികള്‍ക്കുള്ള സമ്മാനദാനവും വിവിധ മത്സരങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവെച്ചവര്‍ക്കുള്ള യുവജന പ്രസ്ഥാനത്തിന്റെ ആദരിക്കലും നടന്നു. കൂടാതെ, ദേവാലയത്തിന്റെ ഓഡിറ്റോറിയം നിര്‍മ്മാണവുമായി ബന്ധപ്പെട്ട് നടത്തിയ സമ്മാനക്കൂപ്പണ്‍ നറുക്കെടുപ്പും വിജയികള്‍ക്കുള്ള സമ്മാനവിതരണവും നടത്തി.

ADVERTISEMENT