ക്രിസ്മസ് കരോള്‍ സര്‍വീസ് സംഘടിപ്പിച്ചു

പഴഞ്ഞി ഇമ്മാനുവല്‍ മാര്‍ത്തോമ ഇടവകയുടെ ക്രിസ്മസ് കരോള്‍ സര്‍വീസ് ദേവാലയത്തില്‍ വെച്ച് നടന്നു. ഇടവക വികാരി അനു ഉമ്മന്‍ നേതൃത്വം നല്‍കി. കണ്ണാറ പീച്ചി മാര്‍ത്തോമ പള്ളി വികാരി സാം ടി. മാത്യു ക്രിസ്മസ് സന്ദേശം നല്‍കി. ഇടവകയിലെ എല്ലാ സംഘടനകളും ഒരുമിച്ച് നേതൃത്വം നല്‍കിയ ഈ സര്‍വീസില്‍ ഇടവകാംഗങ്ങളുടെ സജീവ പങ്കാളിത്തവും യേശുക്രിസ്തുവിന്റെ ജനനത്തെ ഓര്‍മ്മിപ്പിക്കുന്ന വിവിധ പരിപാടികളും നടത്തി.

ADVERTISEMENT