ചാലിശ്ശേരി സെന്റ് പീറ്റേഴ്സ് ആന്റ് സെന്റ് പോള്‍സ് യാക്കോബായ സുറിയാനി പള്ളിക്ക് കീഴിലുള്ള പഴഞ്ഞി മോര് ഏലിയാസ് കുടുംബയൂണിറ്റിന്റെ നേതൃത്വത്തില്‍ യേശുദേവന്റെ തിരുപിറവിയുടെ ഓര്‍മ്മ പുതുക്കി ക്രിസ്തു്മസ് കരോള്‍ നടത്തി. ഇടവക വികാരി ഫാ. ബിജു മുങ്ങാംകുന്നേല്‍ ഉദ്ഘാടനം ചെയ്തു. കുടുംബയൂണിറ്റ് വൈസ് പ്രസിഡന്റ് ജോസ് വറുതു, സെക്രട്ടറി മണീജോയ്, ജോയിന്‍ സെക്രട്ടറി തങ്കമണി ജോസ്, ട്രഷറര്‍ സണ്ണി ചെറിയാന് , എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ജോയ് അപ്പൂട്ടി, ജോസ് അപ്പൂട്ടി, കൊച്ചു അപ്പൂട്ടി, ഷെര്‍ളി രാജന്, ജെസ്സി വില്സന് എന്നിവര്‍ നേതൃത്വം നല്കി.



