24.5 C
Kunnamkulam
Tuesday, August 4, 2026
Home Bureaus Erumapetty മണ്ടംപറമ്പില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു

മണ്ടംപറമ്പില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു

കടങ്ങോട് പഞ്ചായത്തിലെ മണ്ടംപറമ്പില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു. മണ്ടംപറമ്പ് പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന ഫാമിലെ പന്നികളിലാണ് ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചിട്ടുള്ളത്. രണ്ടു ഫാമുകളായി 400 ല്‍ പരം പന്നികളുണ്ട്. ഇവയെ ദയാവധത്തിന് ഇരയാക്കും.

ഇത് സംബന്ധിച്ച് ഇന്ന് ഉച്ചയ്ക്ക് കടങ്ങോട് പഞ്ചായത്തില്‍ ജില്ലാ മൃഗസംരക്ഷണ വകുപ്പിലെ ഉദ്യോഗസ്ഥരും പഞ്ചായത്ത് വെറ്റിനറി ഉദ്യോഗസ്ഥരും പ്രത്യേക യോഗം ചേരും. കഴിഞ്ഞവര്‍ഷവും പഞ്ചായത്തിലെ പതിയാരം മണ്ടംപറമ്പ് പ്രദേശങ്ങളിലെ ഫാമുകളില്‍ ആഫ്രിക്കന്‍ പന്നിപ്പനി ബാധിച്ചിരുന്നു. 1500 ല്‍ അധികം പന്നികളെയാണ് അന്ന് ദയാവധത്തിന് ഇരയാക്കിയത്.

ADVERTISEMENT
error: Content is protected !!