24.5 C
Kunnamkulam
Tuesday, August 4, 2026
Home Bureaus Punnayurkulam ആഹ്ലാദ പ്രകടനം നടത്തി

ആഹ്ലാദ പ്രകടനം നടത്തി

പുന്നയൂര്‍ പഞ്ചായത്ത് യു ഡി എഫ് മൂന്നാം വാര്‍ഡ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആഹ്ലാദ പ്രകടനം നടത്തി. മൂന്നാം വാര്‍ഡില്‍ നിന്ന് മത്സരിച്ച് വിജയിച്ച യു ഡി എഫ് സ്ഥാനാര്‍ഥി ബാല്‍കീസ് ഖാലിദ്, ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് എടക്കര ഡിവിഷനില്‍ നിന്ന് വിജയിച്ച അഡ്വക്കറ്റ് കെ കെ ഷിബുവിന്റെയും വിജയത്തി്‌നോടനുബന്ധിച്ചാണ് ആഹ്ലാദ പ്രകടനം നടത്തിയത്. വാദ്യ മേളത്തിന്റെയും ഡിജെയുടെയും അകമ്പടിയോട് കൂടി നടത്തിയ പ്രകടനം എടക്കര പഞ്ചായത്ത് പരിസരത്ത് നിന്ന് ആരംഭിച്ച് കുഴിങ്ങര വെട്ടിപ്പുഴയില്‍ സമാപിച്ചു. പ്രകടനത്തിന് നൗഫല്‍, സജ്ജാദ്, അന്‍വര്‍, ഷറഫു, ശംസു, ഉമ്മര്‍കുട്ടി കെബീര്‍, ഉമ്മര്‍, ലത്തീഫ്, അഷറഫ് തുടങ്ങീ യു ഡി എഫ് പ്രവര്‍ത്തകര്‍ നേതൃത്വം നല്‍കി.

 

ADVERTISEMENT
error: Content is protected !!