31.5 C
Kunnamkulam
Wednesday, September 30, 2026
Home Bureaus Guruvayur ചൂണ്ടൽ–ഗുരുവായൂർ റോഡ് നാലുവരിപ്പാതയാക്കണം: വ്യാപാരി വ്യവസായി സമിതി സമ്മേളനം

ചൂണ്ടൽ–ഗുരുവായൂർ റോഡ് നാലുവരിപ്പാതയാക്കണം: വ്യാപാരി വ്യവസായി സമിതി സമ്മേളനം

1

ചൂണ്ടല്‍ ഗുരുവായൂര്‍ റോഡ് നാലുവരിപ്പാതയായി വികസിപ്പിക്കണമെന്ന് വ്യാപാരി വ്യവസായി സമിതി ചാവക്കാട് ഏരിയ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഗുരുവായൂരിന്റെയും സമീപ പ്രദേശങ്ങളുടെയും ഗതാഗത വികസനത്തിനും വ്യാപാര മേഖലയിലെ വളര്‍ച്ചയ്ക്കും റോഡ് വികസനം അനിവാര്യമാണെന്ന് സമ്മേളനം ചൂണ്ടിക്കാട്ടി. ഗുരുവായൂര്‍ നഗരസഭ ഫ്രീഡം ഹാളില്‍ നടന്ന സമ്മേളനം നഗരസഭ ചെയര്‍പേഴ്‌സണ്‍ സുനിത അരവിന്ദന്‍ ഉദ്ഘാടനം ചെയ്തു. ഗുരുവായൂര്‍ ക്ഷേത്ര വികസനവുമായി ബന്ധപ്പെട്ട് ഭൂമി നഷ്ടപ്പെടുന്ന വ്യാപാരികള്‍ക്ക് പുനരധിവാസവും നഷ്ടപരിഹാരവും ഉറപ്പാക്കണമെന്നും ഗുരുവായൂര്‍കുറ്റിപ്പുറം റെയില്‍വേ പദ്ധതി പൂര്‍ത്തീകരിക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കണമെന്നും സമ്മേളനത്തില്‍ ആവശ്യമുയര്‍ന്നു.സമിതി ഏരിയ പ്രസിഡന്റ് ജോഫി കുര്യന്‍ അധ്യക്ഷത വഹിച്ചു. മാധ്യമപ്രവര്‍ത്തകരായ കെ.വി. സുബൈര്‍, കെ.എസ്. പാര്‍വതി, ദേവിക ആനന്ദന്‍ എന്നിവരെ വ്യാപാരിമിത്ര മാധ്യമ പുരസ്‌കാരം നല്‍കി ആദരിച്ചു. വ്യാപാരി വ്യവസായി സമിതി സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ.എം. ലെനിന്‍ മുഖ്യാതിഥിയായിരുന്നു. ജില്ലാ സെക്രട്ടറി മില്‍ട്ടണ്‍ ജെ. തലക്കോട്ടൂര്‍, ഏരിയ വൈസ് പ്രസിഡന്റ് സി.ഡി. ജോണ്‍സണ്‍, ഏരിയ ജോയിന്റ് സെക്രട്ടറി പി.എ. അരവിന്ദന്‍, സി.പി.എം ഏരിയ സെക്രട്ടറി ടി.ടി. ശിവദാസന്‍, എം.കെ. രമേശ്, എന്‍.എസ്. സഹദേവന്‍, എന്‍.കെ. ലോറന്‍സ്, എ.വി. റെയ്‌നസ് തുടങ്ങിയവര്‍ സംസാരിച്ചു.

 

 

ADVERTISEMENT
error: Content is protected !!