പഴഞ്ഞി പെരുന്നാളിനോടനുബന്ധിച്ച് ഒക്ടോബര്‍ 1, 2, 3 തിയ്യതികളിലെ കാട്ടകാമ്പാല്‍ പഞ്ചായത്തിന്റെ പഴഞ്ഞി പരിസര പ്രദേശങ്ങളില്‍ പവര്‍കട്ട് ഒഴിവാക്കണം എന്നാവശ്യപ്പെട്ട് ബിജെപി കുന്നംകുളം മണ്ഡലം പ്രസിഡന്റ് പി ജെ ജെബിന്‍ പഴഞ്ഞി കെ എസ് ഇ ബി അസിസ്റ്റന്റ് എഞ്ചിനീയര്‍ക്ക് നിവേദനം നല്‍കി.പെരുന്നാളിന്റെ ഭാഗമായി നടക്കുന്ന മതപരമായ ചടങ്ങുകള്‍ , പൊതുജനങ്ങളുടെ സഞ്ചാരം , വ്യപാര സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം , രാത്രികാല സുരക്ഷാ ക്രമീകരണങ്ങള്‍ എന്നിവ സുഗമമായി നടക്കുന്നതിന് തടസമില്ലാത്ത വൈദ്യുതി അനിവാര്യമാണ് എന്ന് ചൂണ്ടികാട്ടിയായിരുന്നു നിവേദനം നല്‍കിയത്. ബിജെപി കാട്ടകാമ്പാല്‍ പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് എം എന്‍ സുനീഷ് , ജന സെക്രട്ടറി അരുണ്‍ ഗഗനന്‍ എന്നിവരും കൂടെ ഉണ്ടായിരുന്നു.



