സി ഐ എസ് സി ഇ കേരള റീജിയണല്‍ അത്‌ലറ്റിക് മീറ്റിന് കുന്നംകുളത്ത് തുടക്കം

പാലയൂര്‍ സെന്റ് ഫ്രാന്‍സിസ് സ്‌കൂളിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന സി ഐ എസ് സി ഇ കേരള റീജിയണല്‍ അത്‌ലറ്റിക് മീറ്റ് 2024 കുന്നംകുളം ഗവണ്‍മെന്റ് മോഡല്‍ ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടില്‍ തുടക്കമായി. കുന്നംകുളം എംഎല്‍എ എസി മൊയ്തീന്‍ അറ്റ്‌ലറ്റ് മീറ്റ് ഉദ്ഘാടനം ചെയ്തു. എ ഐ എസ് ഐ എസ് ഇ കേരള റീജണല്‍നാഷണല്‍ പ്രസിഡന്റ് ഡോ. ജെയിംസ് മുല്ലശ്ശേരി സിഎംഐ അധ്യക്ഷത വഹിച്ചു. കേരളത്തിലെ 63 ഐ സി എസ് സി സ്‌കൂളുകള്‍ 6 സോണുകളാക്കി തിരിച്ച് നടത്തുന്ന മത്സരത്തില്‍ 800 ലധികം വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കും.