32.7 C
Kunnamkulam
Friday, October 9, 2026
Home Bureaus Erumapetty സി.ഐ.ടി.യു 16-ാമത് ജില്ലാ സമ്മേളനം; എരുമപ്പെട്ടി കോഡിനേഷന്‍ കമ്മറ്റി പതാകദിനം ആചരിച്ചു

സി.ഐ.ടി.യു 16-ാമത് ജില്ലാ സമ്മേളനം; എരുമപ്പെട്ടി കോഡിനേഷന്‍ കമ്മറ്റി പതാകദിനം ആചരിച്ചു

11

ഒക്ടോബര്‍ 17,18,19 ന് തൃശൂരില്‍ നടക്കുന്ന സി.ഐ.ടി.യു 16-ാമത് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി എരുമപ്പെട്ടി പഞ്ചായത്ത് കോഡിനേഷന്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ പതാകദിനം ആചരിച്ചു. മങ്ങാട് സെന്ററില്‍ സി.ഐ.ടി.യു ഏരിയ പ്രസിഡന്റ് കെ. എം.അഷറഫ് പതാക ഉയര്‍ത്തി ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മറ്റിയംഗം എം.എസ്.സിദ്ധന്‍ അധ്യക്ഷനായി. ജോ.സെക്രട്ടറി ജിജി ആന്റോ,കോഡിനേഷന്‍ കമ്മറ്റി കണ്‍വീനര്‍ പി.ടി.ദേവസി,വി.എ. മനോജ്,ടി.കെ.ശിവന്‍,കെ.കെ.യോഗേഷ്, കെ.എസ്.അനഘ, കെ.എസ്.അരവിന്ദാക്ഷന്‍, പി.എ.ബൈജു, കെ.ജി.ശശി,ധന്യ സുരേഷ് എന്നിവര്‍ സംസാരിച്ചു.

 

ADVERTISEMENT
error: Content is protected !!