32.7 C
Kunnamkulam
Friday, October 9, 2026
Home Bureaus Perumpilavu പൊതുസ്ഥലങ്ങളില്‍ കൂട്ടിയിട്ട മാലിന്യം നീക്കിയില്ല; കാട്ടകാമ്പാലിൽ ബിജെപി പ്രതിഷേധം

പൊതുസ്ഥലങ്ങളില്‍ കൂട്ടിയിട്ട മാലിന്യം നീക്കിയില്ല; കാട്ടകാമ്പാലിൽ ബിജെപി പ്രതിഷേധം

23

കാട്ടകാമ്പാല്‍ പഞ്ചായത്ത് ഭരണസമിതിയുടെ അറിവോടെ പഞ്ചായത്തിലെ പൊതുസ്ഥലങ്ങളില്‍ ചാക്കുകളിലായി കൂട്ടിയിട്ട മാലിന്യം 5 ദിവസമായിട്ടും മാറ്റാത്തതില്‍ ബിജെപി പ്രതിഷേധിച്ചു .കൂട്ടിയിട്ട മാലിന്യങ്ങളില്‍ നിന്നും ദുര്‍ഗന്ധം വമിച്ച് തുടങ്ങി . പല ചാക്കുകളും നായ്ക്കള്‍ വലിച്ച് കൊണ്ടുപോകുന്ന സാഹചര്യമാണ് . ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാവാന്‍ സാധ്യത ഏറെയാണ്.മാലിന്യം നീക്കം ചെയ്യാതെ ഇത്ര ദിവസം കിടന്നതിന്റെ കാരണം പരിശോധിക്കണമെന്നും ആവശ്യപ്പെട്ട് ബിജെപി കുന്നംകുളം മണ്ഡലം പ്രസിഡന്റ് പി ജെ ജെബിന്‍ പഞ്ചായത്ത് സെക്രട്ടറിക്കും , ശുചിത്വ മിഷനും പരാതി നല്‍കി

 

ADVERTISEMENT
error: Content is protected !!