26.1 C
Kunnamkulam
Wednesday, September 9, 2026
Home Bureaus Kunnamkulam കുന്നംകുളം നഗരസഭയിലേക്ക് സിഐടിയു മാര്‍ച്ചും, ധര്‍ണ്ണയും

കുന്നംകുളം നഗരസഭയിലേക്ക് സിഐടിയു മാര്‍ച്ചും, ധര്‍ണ്ണയും

136

സിപിഎം ഭരിക്കുന്ന കുന്നംകുളം നഗരസഭയിലേക്ക് സിഐടിയു മാര്‍ച്ച്. കുന്നംകുളം തുറക്കുളം മത്സ്യ മാര്‍ക്കറ്റിന്റെ ശോചനീയാവസ്ഥക്കെതിരെയും തൊഴിലാളികളുടെ ക്ഷേമ പൂര്‍ണ്ണമായ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചും ജില്ല മത്സ്യവിതരണ അനുബന്ധ തൊഴിലാളി യൂണിയന്‍ (സിഐടിയു) ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിലാണ് കുന്നംകുളം നഗരസഭ ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചത്. മാര്‍ക്കറ്റില്‍ നിന്ന് ആരംഭിച്ച മാര്‍ച്ച് നഗരം ചുറ്റി നഗരസഭ ഓഫീസിന് മുന്നില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന ധര്‍ണ്ണ സിഐടിയു മത്സ്യ തൊഴിലാളി ഫെഡറേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ഐ.കെ വിഷ്ണുദാസ് ഉദ്ഘാടനം ചെയ്തു. സിഐടിയു കുന്നംകുളം ഏരിയ പ്രസിഡന്റ് എം.എന്‍ മുരളി അധ്യക്ഷനായി. യൂണിയന്റെ ജില്ലാ സെക്രട്ടറി കെ.എം അലി, ജില്ലാ പ്രസിഡന്റ് പി.എ ലെജുക്കുട്ടന്‍ എന്നിവര്‍ സംസാരിച്ചു.

ADVERTISEMENT
error: Content is protected !!