ചാവക്കാട് പോസ്റ്റ് ഓഫീസിലേക്ക് സി.ഐ.ടി.യു മാര്‍ച്ചും ധര്‍ണ്ണയും

49

കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ തിരുത്തണം എന്നാവശ്യപ്പെട്ട് സി.ഐ.ടി.യു നടത്തുന്ന അവകാശ ദിനാചരണത്തിന്റെ ഭാഗമായി ചാവക്കാട് പോസ്റ്റ് ഓഫീസിലേക്ക് മാര്‍ച്ചും, ധര്‍ണ്ണയും സംഘടിപ്പിച്ചു. സി.ഐ.ടി.യു. സംസ്ഥാന കമ്മിറ്റിയംഗം കെ.എഫ്.ഡേവിസ് ഉദ്ഘാടനം ചെയ്തു. സംഘടന ചാവക്കാട് ഏരിയ പ്രസിഡന്റ് കെ.എം.അലി അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി എ.എസ്.മനോജ്,കെ.പി. വിനോദ്, റീന കരുണന്‍, വത്സന്‍ മാളിയാക്കല്‍, വസന്ത വേണു, കെ.കെ.മുബാറക്, ടി.ബി.ദയാനന്ദന്‍,ടി.എസ്.ദാസന്‍ തുടങ്ങിയവര്‍ സംസാരിച്ചു.