ആലിക്കല്‍ ശ്രീധര്‍മശാസ്ത ക്ഷേത്രത്തിന്റെ സ്ഥാപകന്‍ വേലായുധ സ്വാമിയുടെ വിയോഗത്തില്‍ അനുസ്മരണ യോഗം നടത്തി

51

കുട്ടഞ്ചേരി ആലിക്കല്‍ ശ്രീധര്‍മശാസ്ത ക്ഷേത്രത്തിന്റെ സ്ഥാപകനും ദീര്‍ഘ കാലം ക്ഷേത്രത്തിലെ പൂജാരിയും, കുട്ടഞ്ചേരി ദേശത്തിന്റെ ഗുരുസ്വാമിയും ആയിരുന്ന വേലായുധ സ്വാമിയുടെ വിയോഗത്തില്‍ ക്ഷേത്ര പരിസരത്ത് അനുസ്മരണ യോഗം നടത്തി. ബ്ലോക്ക് പഞ്ചായത്ത് അംഗം ഡോ. വി.സി ബിനോജ് അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ സ്വപ്ന പ്രദീപ്, വിവിധ സംഘടനകളുടെയും ദേശ കമ്മിറ്റികളുടെയും ഭാര വാഹികളായ രാധ കക്കാട്ട്, സരസ്വതി വിജയന്‍, ബാലന്‍ മുല്ലക്കല്‍, കെ.എ മനോജ് , രാമനാഥന്‍, രാജീവ് മുല്ലക്കല്‍, വി.എ അഖില്‍, വിമലേഷ് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. വേലായുധ സ്വാമിയുടെ മക്കളായ മണികണ്ഠന്‍, സേതു മാധവന്‍, ജനാര്‍ദ്ദനന്‍, സുരേഷ് എന്നിവര്‍ സന്നിഹിതരായിരുന്നു.