കൂനംമൂച്ചി പീപ്പിള്‍സ് സര്‍വ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ കാര്‍ഷിക നേഴ്‌സറി സംഘടിപ്പിച്ചു

60

കൂനംമൂച്ചി പീപ്പിള്‍സ് സര്‍വ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ കാര്‍ഷിക നേഴ്‌സറി സംഘടിപ്പിച്ചു. ബാങ്കിന്റെ മെയിന്‍ ബ്രാഞ്ചില്‍ സംഘടിപ്പിച്ച കാര്‍ഷിക നേഴ്‌സറിയുടെ ഉദ്ഘാടനം സംസ്ഥാന കര്‍ഷക അവാര്‍ഡ് ജേതാവ് എം. ബാലാജി നിര്‍വ്വഹിച്ചു. ബാങ്ക് പ്രസിഡണ്ട് എ. ജയകൃഷ്ണന്‍ അധ്യക്ഷനായി. സൗജന്യ പച്ചക്കറി തൈകളുടെ വിതരണം കണ്ടാണശ്ശേരി ഗ്രാമ പഞ്ചായത്തംഗം പി.കെ. അസീസ് നിര്‍വ്വഹിച്ചു. ചൂണ്ടല്‍ കൃഷി ഓഫീസര്‍ പി.റിജിത്ത്, ബാങ്ക് മുന്‍ ഭരണ സമിതി അംഗം ടി.വി. ജോണ്‍സന്‍, ബാങ്ക് സെക്രട്ടറി കെ.ജെ.ബിജു, ഭരണസമിതി അംഗം പി.സി. രതീഷ് എന്നിവര്‍ സംസാരിച്ചു. ബാങ്ക് ഭരണ സമിതി അംഗങ്ങള്‍, ജീവനക്കാര്‍, സഹകാരികള്‍, കര്‍ഷകര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു. ഈ മാസം 19 വരെ ബാങ്കിന്റെ മെയിന്‍ ബ്രാഞ്ചില്‍ കാര്‍ഷിക നഴ്‌സറി നടക്കും. പുഷ്പ ഫലവൃക്ഷ തൈകളും പച്ചക്കറി തൈകളും, ജൈവ- രാസവളങ്ങളും ആകര്‍ഷകമായ വിലക്കുറവില്‍ കാര്‍ഷിക നഴ്‌സറിയില്‍ വില്‍പ്പന ഉണ്ടായിരിക്കുന്നതാണ്‌