27.9 C
Kunnamkulam
Sunday, August 16, 2026
Home Bureaus Kechery വി.കെ രാജന്റെ സ്മരണക്കായി ഏര്‍പ്പെടുത്തിയ പുരസ്‌കാരം ബേബി ജോണിന് സമ്മാനിച്ചു

വി.കെ രാജന്റെ സ്മരണക്കായി ഏര്‍പ്പെടുത്തിയ പുരസ്‌കാരം ബേബി ജോണിന് സമ്മാനിച്ചു

25

സിപിഐ നേതാവും മുന്‍ കൃഷി വകുപ്പ് മന്ത്രിയുമായിരുന്ന വി.കെ രാജന്റെ സ്മരണക്കായി ഏര്‍പ്പെടുത്തിയ പുരസ്‌കാരം സിപിഐ എമ്മിന്റെ മുതിര്‍ന്ന നേതാവ് ബേബി ജോണിന് സമ്മാനിച്ചു. 25000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്‌കാരം സി.പി.ഐ. ദേശീയ കൗണ്‍സില്‍ അംഗം സി എന്‍ ജയദേവന്‍ കൈമാറി. വി.കെ രാജന്റെ 30 -ാം ചരമവാര്‍ഷിക ദിനത്തില്‍ കൊടുങ്ങല്ലൂര്‍ കുഞ്ഞി കുട്ടന്‍ തമ്പുരാന്‍ ചത്വരത്തില്‍ നടന്ന അനുസ്മരണവും പുരസ്‌കാര വിതരണവും
സിപിഐ ദേശീയ എക്‌സിക്യൂട്ടീവ് അംഗം കെ.പി രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സിപിഐ ജില്ല സെക്രട്ടറി കെ.ജി ശിവാനന്ദന്‍ അദ്ധ്യക്ഷനായി. സിപിഐ (എം ) ജില്ലാ സെക്രട്ടറിയേറ്റംഗം പി.കെ ചന്ദ്രശേഖരന്‍ , ജില്ല പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി.കെ സുധീഷ്, കെ.വി വസന്തകുമാര്‍, സി.സി വിചിന്‍ ചന്ദ്രന്‍ , ഇ ടി ടൈസന്‍ മാസ്റ്റര്‍, വി.ആര്‍ സുനില്‍ കുമാര്‍, കെ.എസ് ജയ എന്നിവര്‍ സംസാരിച്ചു

 

ADVERTISEMENT
error: Content is protected !!