ഇന്ധന വില വര്‍ദ്ധനവിനെതിരെ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു

നരേന്ദ്രമോദി സര്‍ക്കാരിന്റെ ഇന്ധന വില വര്‍ദ്ധനവിനെതിരെ കണ്ടാണശ്ശേരി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.ആളൂര്‍ സെന്ററില്‍ നടന്ന പ്രതിഷേധ സംഗമം കെപിസിസി സെക്രട്ടറി സിസി ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് ഷാജു തരകന്‍ അധ്യക്ഷനായി. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് സിജെ സ്റ്റാന്‍ലി, വൈസ് പ്രസിഡണ്ട് എന്‍ എ നൗഷാദ്, ദളിത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി എം കെ അപ്പു, ഗ്രാമപഞ്ചായത്ത് അംഗം സിമി സ്റ്റെല്‍സണ്‍, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ട് ഷെല്‍ബിന്‍ മറ്റം,മറ്റം ക്ഷീരസംഘം പ്രസിഡണ്ട് കെ എസ് വാസു മറ്റം സര്‍വ്വീസ് സഹകരണബാങ്ക് ഡയറക്ടര്‍മാരായ വി ജയശങ്കര്‍, സിംസണ്‍ കൂത്തൂര്‍, , ഇ. എ തോമസ് എന്നിവര്‍ സംസാരിച്ചു.

ADVERTISEMENT