ചാവക്കാട് ഉപജില്ലാ കലോത്സവം ; ചാവക്കാട് എം.ആര്‍.ആര്‍.എം. ഹൈസ്‌കൂള്‍ മുന്നില്‍, ഒരു പോയിന്റ് വ്യത്യാസത്തില്‍ വട്ടംപാടം ഐ.സി.എ രണ്ടാമത്

ചാവക്കാട് ഉപജില്ലാ കലോത്സവത്തില്‍ 86 പോയിന്റുകളോടെ ചാവക്കാട് എം.ആര്‍ ആര്‍.എം ഹൈസ്‌കൂള്‍ മുന്നിട്ടുനില്‍ക്കുന്നു. 85 പോയിന്റുമായി വട്ടംപാടം ഐ.സി.എ സ്‌കൂളാണ് തൊട്ടു പുറകിലുള്ളത്. ആതിഥേയരായ ശ്രീകൃഷ്ണ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ 77 പോയിന്റ്മായി മൂന്നാം സ്ഥാനത്തുണ്ട്. എല്‍ പി വിഭാഗത്തില്‍ 23 ഇനങ്ങളില്‍ പത്തെണ്ണവും യുപി വിഭാഗത്തില്‍ 37 ഇനങ്ങളില്‍ ഒമ്പതെണ്ണവും ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 88 ഇനങ്ങളില്‍ 16 എണ്ണവും ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ 88 ഇനങ്ങളില്‍ 13 എണ്ണവും പൂര്‍ത്തിയായി. കലോത്സവം വ്യാഴാഴ്ച സമാപിക്കും.

ADVERTISEMENT
Malaya Image 1

Post 3 Image