വീട്ടുമുറ്റത്ത് പണിയെടുത്തു കൊണ്ടിരുന്ന വീട്ടമ്മയുടെ താലി മാല കവര്‍ന്നു

ഗുരുവായൂരില്‍ പുലര്‍ച്ചെ വീട്ടുമുറ്റത്ത് പണിയെടുത്തു കൊണ്ടിരുന്ന വീട്ടമ്മയുടെ അഞ്ചര പവന്റെ താലി മാല കവര്‍ന്നു. തെക്കേ നടയില്‍ പുളിയശേരി ലജീഷിന്റെ ഭാര്യ സിധുവിന്റെ മാലയാണ് കവര്‍ന്നത്. പുലര്‍ച്ചെ അഞ്ചുമണിയോടെയായിരുന്നു സംഭവം. ഇവര്‍ വീടിന് പുറകില്‍ അരി കഴുകുകയായിരുന്നു. കുനിഞ്ഞ് നിന്നിരുന്ന ഇവരുടെ പുറകിലൂടെ എത്തിയ മോഷ്ടാവ് മാല തലയിലൂടെ അഴിച്ചെടുത്ത് ഓടി രക്ഷപ്പെട്ടു. ഇവര്‍ ഭയന്ന് നിലവിളിച്ചതോടെ നാട്ടുകാര്‍ ഓടിക്കൂടിയെങ്കിലും മോഷ്ടാവിനെ കണ്ടെത്താനായില്ല. മോഷ്ടാവ് മുഖം മറച്ചിരുന്നതായി ഇവര്‍ പറഞ്ഞു. ഇവരുടെ തൊട്ടടുത്തുള്ള രണ്ടു വീടുകളില്‍ മോഷണശ്രമവും നടന്നിട്ടുണ്ട്. പൊന്നരാശ്ശേരി മണികണ്ഠന്‍, മനയില്‍ രഘുനാഥ് എന്നിവരുടെ വീടുകളിലാണ് മോഷണശ്രമം നടന്നത്.

ADVERTISEMENT
Malaya Image 1

Post 3 Image