ഗാന്ധി ജയന്തിയോടനുബന്ധിച്ച് സ്വച്ചതാ ഹി സേവ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എരുമപ്പെട്ടി സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ശുചീകരണം നടത്തി. റാലിയും പ്രതിജ്ഞയും ആശുപത്രി ശുചീകരണവും നടന്നു. സൂപ്രണ്ട് ഇന്‍ ചാര്‍ജ്ജ് ഡോ.എ.കെ.ടോണി ഉദ്ഘാടനം ചെയ്തു. ഹെല്‍ത്ത് സൂപ്പര്‍ വൈസര്‍ കെ.പി.മുഹമ്മദ് ഇഖ്ബാല്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പ്രകാശ് ജെയ്ക്കബ്, നഴ്‌സിംഗ് ഓഫീസര്‍ നിഷ ഷെരീഫ്, പി.ആര്‍.ഒ കെ.കെ.ബിന്ദു, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ബാബു ഫ്രാന്‍സീസ്, കെ.എ. ചന്ദ്രന്‍, സി.ജി.ജോസഫ്, സ്മിത ശങ്കര്‍ എന്നിവര്‍ നേതൃത്വം നല്‍കി. ജീവനക്കാരും ആശാവര്‍ക്കര്‍മാരും പങ്കെടുത്തു
ADVERTISEMENT