കേബിള്‍ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ കേരള വിഷന്‍ സംരംഭക കണ്‍വെന്‍ഷന്‍ സെപ്റ്റംബര്‍ അഞ്ചിന് തൃശൂര്‍ ലുലു ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും. സിഒഎ സംസ്ഥാന പ്രസിഡന്റ് പ്രവീണ്‍ മോഹന്റെ അധ്യക്ഷതയില്‍ ചേരുന്ന കണ്‍വെന്‍ഷന്റെ ഉദ്ഘാടനം ബെന്നി ബഹനാന്‍ എം പി നിര്‍വഹിക്കും. തൃശ്ശൂര്‍ എംഎല്‍എ കെ ബാലചന്ദ്രന്‍ കേരളവിഷന്‍ ഒടിടി പ്ലാറ്റ്‌ഫോമിന്റെ കമേഷ്യല്‍ ലോഞ്ചിങ് നിര്‍വഹിക്കും.
കണ്‍വെന്‍ഷന് ശേഷം വൈകീട്ട് 5 മണി മുതല്‍ രണ്ടാമത് കേരള വിഷന്‍ ടെലിവിഷന്‍ അവാര്‍ഡ് നൈറ്റും മെഗാഷോയും വേദിയില്‍ നടക്കും.
ADVERTISEMENT