സി ഒ എ ഗുരുവായൂര്‍ മേഖല സമ്മേളനം വ്യാഴാഴ്ച്ച നടക്കും. ഗുരുവായൂര്‍ നഗരസഭ ടൂറിസ്റ്റ് ഫെസിലിറ്റേഷന്‍ സെന്ററില്‍ നടക്കുന്ന യോഗം കെ സി സി എല്‍ ചെയര്മാന് കെ ഗോവിന്ദന് ഉദ്ഘാടനം ചെയ്യും. മേഖല പ്രസിഡന്റ് ആര് എച്ച് ഹാരിസ് അധ്യക്ഷത വഹിക്കും. മേഖല സെക്രട്ടറി കെ സി ജെയിംസ് മേഖലപ്രവര്ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ എ ജെ അജോ സാമ്പത്തിക റിപ്പോര്‍ട്ടും എം കെ സമദ്ദ് ഓഡിറ്റ് റിപ്പോര്‍ട്ടും ജില്ല സെക്രട്ടറി പി ആന്റണി ജില്ല റിപ്പോര്‍ട്ടും അവതരിപ്പിക്കും. തുടര്‍ന്ന് ചര്‍ച്ചയ്ക്കും മറുപടിക്കും ശേഷം പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കും. ജില്ലാ സമ്മേളനം ഫെബ്രുവരി 10, 11 തിയതികളില്‍ തൃപ്രയാറിലും സംസ്ഥാന സമ്മേളനം മാര്‍ച്ച് 28, 29, 30 തിയതികളില്‍ മലപ്പുറം തിരൂരിലും നടക്കും.



