24.8 C
Kunnamkulam
Wednesday, August 5, 2026
Home Bureaus Chavakkad സി.ഒ.എ തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നേതൃത്വ പരിശീലന ക്യാമ്പ് നടന്നു

സി.ഒ.എ തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നേതൃത്വ പരിശീലന ക്യാമ്പ് നടന്നു

കേബിള്‍ ടിവി ഓപ്പറേറ്റെഴ്‌സ് അസോസിയേഷന്‍ തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ദ്വിദിന നേതൃത്വ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. ചെറുതുരുത്തി ഏകോ ഗാര്‍ഡന്‍ റിസോര്‍ട്ടില്‍ നടന്ന ക്യാമ്പ് കേബിള്‍ ടിവി ഓപ്പറേറ്റെഴ്‌സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പി.ബി സുരേഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് റ്റി.ഡി സുഭാഷ് അധ്യക്ഷനായി. കെ.സി.സി.എല്‍. എം.ഡി – പി.പി. സുരേഷ്‌കുമാര്‍, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ.വി.രാജന്‍, ജില്ലാ സെക്രട്ടറി പി.ആന്റണി തുടങ്ങിയവര്‍ സംസാരിച്ചു. ബിസിനസ് സ്ട്രാറ്റജി കോച്ച് കെ.സുഭാഷ് ബാബു, മനോജ് തോമസ്, സ്‌നികിത സുധീര്‍ എന്നിവര്‍ ക്ലാസ് നയിച്ചു. പുതുതായി തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന ഭാരവാഹികളായ പ്രസിഡന്റ് പ്രവീണ്‍ മോഹന്‍, ജനറല്‍ സെക്രട്ടറി പി.ബി.സുരേഷ്, ട്രഷറര്‍ ബിനു ശിവദാസ്, കെ.സി.സി.എല്‍. ചെയര്‍മാന്‍ കെ.ഗോവിന്ദന്‍, ജില്ലാ ചാര്‍ജ് വഹിക്കുന്ന പ്രജീഷ് അച്ചാണ്ടി എന്നിവരെ ചടങ്ങില്‍ ആദരിച്ചു.

ADVERTISEMENT
error: Content is protected !!