എടക്കഴിയൂര്‍ വീട്ടിലെ വിറകുപുരയില്‍ നിന്നും മൂര്‍ഖന്‍ പാമ്പിനെ കണ്ടെത്തി

43

ചാവക്കാട് എടക്കഴിയൂര്‍ തെക്കേ മദ്രസ്സക്ക് പടിഞ്ഞാറുഭാഗം താമസിക്കുന്ന പള്ളിപ്പറമ്പില്‍ സൈനുദ്ധീന്റെ വീട്ടിലെ വിറകുപുരയില്‍ നിന്നും ആറടി നീളമുള്ള മൂര്‍ഖന്‍ പാമ്പിനെ കണ്ടെത്തി. പാചകം ചെയ്യാന്‍ വിറകുപുരയില്‍ നിന്ന് വിറകെടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് മൂര്‍ഖനെ കണ്ടത്. വീട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പാമ്പു പിടുത്തക്കാരന്‍ വീരാന്‍കുട്ടി പള്ളിപ്പറമ്പില്‍ എത്തി പാമ്പിനെ പിടികൂടി.