25.9 C
Kunnamkulam
Wednesday, August 5, 2026
Home Bureaus Kechery തെങ്ങിന്‍ തൈകള്‍ വിതരണം ചെയ്തു

തെങ്ങിന്‍ തൈകള്‍ വിതരണം ചെയ്തു

കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണം 2024-25 പ്രകാരം കേരസമൃദ്ധി പദ്ധതിയിലുള്‍പ്പെടുത്തി തെങ്ങിന്‍ തൈകള്‍ വിതരണം ചെയ്തു. കേടായ തെങ്ങുകള്‍ മുറിച്ചു മാറ്റി പകരം പുതിയ തെങ്ങിന്‍ തൈകള്‍ വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനം കൃഷിഭവനില്‍ പഞ്ചായത്ത് പ്രസിഡണ്ട് മിനി ജയന്‍ നിര്‍വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എന്‍.എസ്.ധനന്‍ അദ്ധ്യക്ഷനായി. കൃഷി ഓഫീസര്‍ ഗായത്രി രാജശേഖരന്‍ പദ്ധതി വിശദീകരണം നടത്തി. ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ എന്‍ എ ബാലചന്ദ്രന്‍. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ നിവ്യ റെനീഷ്, പഞ്ചായത്ത് അംഗങ്ങളായ പി.കെ.അസീസ്, എ.എ.കൃഷ്ണന്‍, ടി.ഒ. ജോയ്, ശരത് രാമനുണ്ണി, എന്നിവര്‍ സംസാരിച്ചു. പഞ്ചായത്തിലെ 52 ഗുണഭോക്താക്കള്‍ക്കാണ് തെങ്ങിന്‍ തൈകള്‍ വിതരണം ചെയ്തത്.

ADVERTISEMENT
error: Content is protected !!