ചൂണ്ടല്‍ പഞ്ചായത്തില്‍ തൊഴിലുറപ്പ് തൊഴിലാളി ജോലിക്കിടെ കുഴഞ്ഞ് വീണ് മരിച്ചു. തുവ്വാന്നൂര്‍ വാര്‍ഡില്‍ ചിറപ്പറമ്പ് മണ്ടകത്തിങ്കല്‍ 80 വയസ്സുള്ള കേശവനാണ് ശനിയാഴ്ച രാവിലെ കുഴഞ്ഞ് വീണ് മരിച്ചത്. രാവിലെ തുവ്വന്നൂരിലെ ജോലി സ്ഥലത്ത് മറ്റു തൊഴിലാളികള്‍ക്കൊപ്പം ജോലി ചെയ്യുന്നതിനിടെ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു. സംസ്‌കാരം നടത്തി. ശാന്തയാണ് ഭാര്യ. ഷീജ, ഷീബ, ഷിനി , ഷിജിത്ത്, ഷിബു എന്നിവര്‍ മക്കളാണ്.
ADVERTISEMENT