ഒരുമനയൂര്‍ പഞ്ചായത്തിലെ ഹരിത കര്‍മ്മ സേനാംഗങ്ങളെ ആദരിച്ച് ചാവക്കാട് അമൃത വിദ്യാലയത്തിലെ വിദ്യാര്‍ത്ഥികള്‍. മാലിന്യമുക്തം
നവകേരളം ക്യാമ്പയിന്റെ ഭാഗമായാണ് വിദ്യാര്‍ത്ഥികള്‍ ഹരിത കര്‍മ്മ സേന അംഗങ്ങളെ ആദരിച്ചത്. ചടങ്ങ് പഞ്ചായത്ത് പ്രസിഡന്റ് വിജിത സന്തോഷ് ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ ലീഡര്‍ അമല്‍ പി.എ.അധ്യക്ഷത വഹിച്ചു.ഹരിത കര്‍മ്മ സേനയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിദ്യാര്‍ത്ഥിനി ദേവിക രഞ്ജിത്ത് സംസാരിച്ചു. തുടര്‍ന്ന് ഹരിത കര്‍മ്മ സേനയിലെ ഓരോ അംഗങ്ങളെയും വിദ്യാര്‍ത്ഥികള്‍ പൊന്നാട അണിയിച്ച് ആദരിച്ചു. അധ്യാപകരായ സിന്ധു പുഷ്പന്‍,സ്മിത, ജീവ പ്രതീപ് എന്നിവര്‍ നേതൃത്വം നല്‍കി.
ADVERTISEMENT