ഒറ്റപ്പിലാവ് പാടശേഖരത്തിലെ നെല്ല് ഒടുവില്‍ സപ്ലൈകോ അംഗീകരിച്ച മില്ലുകാര്‍ കൊണ്ടുപോയി. രണ്ടാഴ്ച്ച മുമ്പ് കൊയ്‌തെങ്കിലും നെല്ല് എടുക്കാന്‍ മില്ലുകാര്‍ വരാന്‍ വൈകിയത് കര്‍ഷകരെ പ്രതിസന്ധിയിലാക്കിയിരുന്നു. മഴ കൊള്ളാതെ നെല്ല് സൂക്ഷിക്കാന്‍ വലിയ ചെലവ് വന്നു. വില ലഭിക്കാന്‍ ഇനി എത്രനാള്‍ കാത്തിരിക്കണമെന്ന ആശങകിലാണ് കര്‍ഷകര്‍. ഒട്ടേറെ പ്രതിസന്ധികള്‍ തരണം ചെയ്തതാണ് കര്‍ഷകര്‍ വിരിപ്പുകൃഷി ഇറക്കിയത്. കാലാവസ്ഥാ വ്യതിയാനം മൂലം വിളവ് മോശമായിരുന്നു. മില്ലുകാര്‍ എത്താന്‍ വൈകിയപ്പോള്‍ പലരും സ്വകാര്യ മില്ലുകാര്‍ക്കു കുറഞ്ഞ വിലയ്ക്കു നെല്ല് കൊടുത്തിരുന്നു.
Home Bureaus Perumpilavu ഒറ്റപ്പിലാവ് പാടശേഖരത്തിലെ നെല്ല് ഒടുവില്‍ സപ്ലൈകോ അംഗീകരിച്ച മില്ലുകാര്‍ കൊണ്ടുപോയി