തൊഴിലാളി വര്‍ഗ്ഗത്തെ ചൂഷണം ചെയ്യുന്ന കോര്‍പ്പറേറ്റുകള്‍ക്ക് ഓശാന പാടുന്ന ഭരണകര്‍ത്താക്കളാണ് രാജ്യം ഭരിക്കുന്നത് എന്ന് വടക്കാഞ്ചേരി എംഎല്‍എ സേവ്യര്‍ ചിറ്റിലപ്പിള്ളി. 24-ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ മുന്നോടിയായി നടന്ന സി.പി.ഐ.എം കാട്ടകാമ്പാല്‍ ലോക്കല്‍ കമ്മിറ്റി പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നേരത്തെ ചിറക്കല്‍ സെന്ററില്‍ പാര്‍ട്ടിയിലെ മുതിര്‍ന്ന അംഗമായ എം എ കുമാരന്‍ പതാക ഉയര്‍ത്തി രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി. തുടര്‍ന്ന് സംഗമം പാലസില്‍ ലോക്കല്‍ കമ്മറ്റി അംഗം ഇ എ മൊയ്തുട്ടിയുടെ അധ്യക്ഷതയില്‍ നടന്ന പ്രതിനിധി സമ്മേളനത്തില്‍ ലോക്കല്‍ കമ്മറ്റിയംഗങ്ങളായ എ പി അനില്‍കുമാര്‍ അനുശോചന പ്രമേയവും സന്തോഷ് കൊളത്തേരി രക്തസാക്ഷി പ്രമേയവും അവതരിപ്പിച്ചു. ജില്ലാ കമ്മിറ്റിയംഗങ്ങളായ കെ.എഫ്. ഡേവീസ്, എം.ബാലാജി, ഏരിയ കമ്മറ്റി സെക്രട്ടറി എം.എന്‍.സത്യന്‍എന്നിവര്‍ സംസാരിച്ചു.
കോര്‍പ്പറേറ്റുകള്‍ക്ക് ഓശാന പാടുന്നവരാണ് രാജ്യം ഭരിക്കുന്നത്: സേവ്യര്‍ ചിറ്റിലപ്പിള്ളി എംഎല്‍എ
ADVERTISEMENT