ആല്‍ത്തറ ഗോവിന്ദപുരം അയ്യപ്പന്‍ വിളക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ദേശവിളക്കും അന്നദാനവും നടത്തി

പുന്നയൂര്‍ക്കുളം ആല്‍ത്തറ ഗോവിന്ദപുരം അയ്യപ്പന്‍ വിളക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പതിനഞ്ചാമത് ദേശവിളക്കും അന്നദാനവും നടത്തി.
വൃശ്ചികം ഒന്ന് ശനിയാഴ്ച ദേശവിളക്കിന്റെ ഭാഗമായി ക്ഷേത്രത്തില്‍ പ്രത്യേക പൂജകള്‍ ഉണ്ടായിരുന്നു. രാവിലെ 11 മണിക്ക് ക്ഷേത്രത്തില്‍ അന്നദാനവും വൈകിട്ട് 5:30ന് കടിക്കാട് ശിവക്ഷേത്രത്തില്‍ നിന്നും പാലക്കൊമ്പ് എഴുന്നള്ളിപ്പും ഉണ്ടായി. തത്ത്വമസി അയ്യപ്പന്‍ വിളക്ക് സംഘം മണത്തല ജനാര്‍ദ്ദനന്‍ ഗുരുസ്വാമിയുടെ നേതൃത്വത്തിലാണ് വിളക്ക് പാര്‍ട്ടി നടത്തിയത്. താലമെടുത്ത നിരവധി മാളികപ്പുറങ്ങളുടെയും, ഉടുക്കുപാട്ടിന്റെയും അകമ്പടിയോടുകൂടിയാണ് പാലക്കൊമ്പ് എഴുന്നള്ളിപ്പ് ക്ഷേത്രത്തില്‍ എത്തിയത്. രാത്രി 8:30ന് അന്നദാനവും, 10:30 ന് ഉടുക്കുപാട്ട്, പുലര്‍ച്ച രണ്ടുമണിക്ക് പാല്‍ക്കുടം എഴുന്നള്ളിപ്പ്, കനലാട്ടം, വെട്ടുംതട എന്നിവയും ഉണ്ടായിരുന്നു. ആല്‍ത്തറ ഗോവിന്ദപുരം അയ്യപ്പന്‍ വിളക്ക് കമ്മറ്റി ഭാരവാഹികള്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

ADVERTISEMENT
Malaya Image 1

Post 3 Image