ശുഹൈബ്, കൃപേഷ്, ശരത് ലാല്‍ അനുസ്മരണം നടത്തി

യൂത്ത് കോണ്‍ഗ്രസ്സ് പുന്നയൂര്‍ക്കുളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ശുഹൈബ്, കൃപേഷ്, ശരത് ലാല്‍ അനുസ്മരണം നടത്തി. അണ്ടത്തോട് സെന്ററില്‍ നടത്തിയ അനുസ്മരണം യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന സെക്രട്ടറി നിഖില്‍ കൃഷ്ണന്‍
ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അഡ്വക്കറ്റ് മുഹമ്മദ് റയീസ്
അധ്യക്ഷത വഹിച്ചു. കോണ്‍ഗ്രസ്സ് മുന്‍ മണ്ഡലം പ്രസിഡന്റും വടക്കേക്കാട് ബ്ലോക് സെക്രട്ടറിയുമായ എന്‍ ആര്‍ ഗഫൂര്‍ അനുസ്മരണ പ്രഭാഷണം നടത്തി. വെസ്റ്റ് മണ്ഡലം മുന്‍ പ്രസിഡന്റ് രാജന്‍, ബ്ലോക്ക് സെക്രട്ടറിമാരായ കമറുദ്ധീന്‍, ഷാഹിദ് കൊപ്പര, യൂത്ത് കോണ്‍ഗ്രസ്സ് മുന്‍ മണ്ഡലം പ്രസിഡന്റ് ഫാത്താഹ് മന്നലാംകുന്ന്, റാഫി മാലിക്കുളം തുടങ്ങിയവര്‍ പങ്കെടുത്തു. യൂത്ത് കോണ്‍ഗ്രസ്സ് മുന്‍ മണ്ഡലം പ്രസിഡന്റ് മുസ്തഫ സി യു സ്വാഗതവും യൂത്ത് കോണ്‍ഗ്രസ്സ് സെക്രട്ടറി നസീര്‍ പുതുപ്പറമ്പില്‍ നന്ദിയും പറഞ്ഞു.

ADVERTISEMENT