കൊടമന നാരായണന്‍ നായര്‍ അനുസ്മരണവും കലാപ്രതിഭകളെ ആദരിക്കലും നടത്തി

സിപിഐ വടക്കേക്കാട് ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൊടമന നാരായണന്‍ നായര്‍ അനുസ്മരണവും പുഷ്പാര്‍ച്ചനയും കലാപ്രതിഭകളെ ആദരിക്കലും നടത്തി. സ്വാതന്ത്ര്യ സമര സേനാനിയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാവും വടക്കേക്കാട് പഞ്ചായത് പ്രഥമ പ്രസിഡന്റുമായിരുന്ന കൊടമന നാരായണന്‍ നായരുടെ 48-ാം അനുസ്മരണത്തിന്റെ ഭാഗമായാണ് വിവിധ പരിപാടികള്‍ നടത്തിയത്. ഞമനേങ്ങാട് കൊടമന നാരായണന്‍ നായര്‍ സ്മാരക മന്ദിരത്തില്‍ എന്‍.കെ മണി പതാക ഉയര്‍ത്തി പുഷ്പാര്‍ച്ചന നടത്തി. സിപിഐ ജില്ല സെക്രട്ടറി കെ.കെ വത്സരാജ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. സിപിഐ ലോക്കല്‍ സെക്രട്ടറി വി എം മനോജ് അദ്ധ്യക്ഷത വഹിച്ചു. യുവകലാസാഹിതി ഗുരുവായൂര്‍ മണ്ഡലം സെക്രട്ടറി കെ.എം ഉണ്ണികൃഷ്ണന്‍ കൊടമന അനുസ്മരണ പ്രഭാഷണം നടത്തി.

ADVERTISEMENT