ഏഴാമത് സ്ഥാപക ദിനത്തോടനുബന്ധിച്ച് അഷ്‌റഫ് കൂട്ടായ്മ തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജില്ലാ പ്രസിഡന്റ് അഷ്‌റഫ് കഴുത്താത്തക്കല്‍ പതാക ഉയര്‍ത്തി. ചാവക്കാട് സല്‍സബീല്‍ മദ്രസ അങ്കണത്തില്‍ നടന്ന പരിപാടിയില്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് അഷ്‌റഫ് പട്ടാളം, ജില്ലാ സെക്രട്ടറി അഷ്‌റഫ് ആല്‍ത്തറ, മണ്ഡലം നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സ്ഥാപക ദിനത്തോടനുബന്ധിച്ച് തൊഴില്‍ ഉപകരണം വാങ്ങുന്നതിന് വേണ്ടി ഒരാള്‍ക്ക് വായ്പ സഹായം നല്‍കി.



