സ്റ്റോപ്പില്‍ ബസുകള്‍ നിര്‍ത്തുന്നില്ലെന്നും ബസിന് കൈ കാണിക്കുമ്പോള്‍ അപകടകരമാംവിധം വാഹനമോടിക്കുന്നുവെന്നും ആരോപിച്ച്
പെരുമ്പിലാവ് അന്‍സാര്‍ വിമന്‍സ് കോളേജ് വിദ്യാര്‍ത്ഥികള്‍ കുന്നംകുളം പോലീസില്‍ പരാതി നല്‍കി. നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുള്ള പെരുമ്പിലാവില്‍ നൂറു കണക്കിനു വിദ്യാര്‍ത്ഥികള്‍ ബസ്സിനായി കാത്തുനില്‍ക്കുന്ന ബസ് സ്റ്റോപ്പില്‍ കഴിഞ്ഞദിവസം നിരവധി ബസുകള്‍ നിര്‍ത്താതെ പോവുകയും, വിദ്യാര്‍ത്ഥികള്‍ കൈ കാണിച്ചതിനെ തുടര്‍ന്ന് ജോണീസ് ബസ് വിദ്യാര്‍ത്ഥികള്‍ക്ക് നേരെ പാഞ്ഞടുക്കുകയും ചെയ്തിരുന്നു. വിദ്യാര്‍ത്ഥികള്‍ ചിതറിയോടിയതിനാല്‍ വന്‍ ദുരന്തം ഒഴിവാകുകയായിരുന്നു. സംഭവത്തെ തുടര്‍ന്നാണ് വിദ്യാര്‍ത്ഥികള്‍ സ്റ്റേഷനിലെത്തി കുന്നംകുളം ഇന്‍സ്‌പെക്ടര്‍ ഫക്രുദ്ദീന് പരാതി നല്‍കിയത്.
ADVERTISEMENT