പൂങ്ങോട് ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയിലെ കാഞ്ഞിരശ്ശേരി ചെമ്പന്‍പടി പ്രദേശത്തുവെച്ച് പുള്ളിമാനിനെ വേട്ടയാടി കൊന്ന് ഇറച്ചിയാക്കി കൈവശം വയ്ക്കുകയും വില്‍പ്പന നടത്തുകയും ചെയ്ത കേസില്‍ മൂന്നു പേരെ വനപാലകര്‍ അറസ്റ്റ് ചെയ്തു. കാഞ്ഞിരശ്ശേരി സ്വദേശികളായ കൊട്ടാരപ്പാട്ട് രാധാകൃഷ്ണന്‍, കിഴക്കേപുരക്കല്‍ ശിവകുമാര്‍, മേലെവളപ്പില്‍ സുജിത്ത് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കേസിലെ ഒന്നാംപ്രതി കൊട്ടാരപ്പാട്ട് സുരേഷ് ഒളിവിലാണ്. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
ADVERTISEMENT