വടക്കാഞ്ചേരി – കുന്നംകുളം സംസ്ഥാനപാതയില്‍ കാഞ്ഞിരക്കോട് നിയന്ത്രണംവിട്ട വാഹനങ്ങള്‍ കൂട്ടിയിടിച്ചു. കാഞ്ഞിരക്കോട് മുസ്ലിം പള്ളിക്കും തോട്ടുപാലം ബസ്സ് സ്റ്റോപ്പിനുമിടയിലുള്ള വളവിന് സമീപം വ്യാഴാഴ്ച്ച ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെയാണ് അപകടമുണ്ടായത്. നിയന്ത്രണംവിട്ട ലോറി റോഡരുകിലെ പൊന്തക്കാട്ടിലേക്ക് ഇടിച്ചുകയറി. വാഹനത്തിന്റെ മുന്‍വശം തകര്‍ന്നു. പിക്കപ്പ് വാഹനത്തിന്റെ ഒരു വശത്തെ ടയര്‍ പൊളിഞ്ഞിട്ടുണ്ട്. ആര്‍ക്കും പരിക്കില്ല.
ADVERTISEMENT