തൃശ്ശൂര്‍ ജില്ലയിലെ ആദ്യത്തെ അതിദരിദ്ര വിമുക്ത നഗരസഭയായും സമ്പൂര്‍ണ്ണ ഡിജിറ്റല്‍ സാക്ഷരത കൈവരിച്ച ആദ്യത്തെ നഗരസഭയായും കുന്നംകുളം തിരഞ്ഞെടുക്കപ്പെട്ടു. അഭിമാന നേട്ടത്തിന്റെ പ്രഖ്യാപനം ചെയര്‍പേഴ്‌സണ്‍ സീത രവീന്ദ്രന്‍ നിര്‍വ്വഹിച്ചു. നഗരസഭ കോണ്‍ഫറന്‍സ് ഹാളില്‍ ഇരട്ട നേട്ടത്തിനു നേതൃത്വം നല്‍കിയ കൗണ്‍സിലര്‍മാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, സാക്ഷരതാ പ്രേരക്മാര്‍, പട്ടികജാതി പ്രമോട്ടര്‍മാര്‍, ദേശീയ നഗര ഉപജീവന ദൗത്യം പ്രതിനിധികള്‍, ജീവനക്കാര്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് പ്രഖ്യാപനം നടത്തിയത്.
ADVERTISEMENT