സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ റോഡ് നിര്‍മ്മാണത്തിനുള്ള മെറ്റല്‍ കൂട്ടിയിട്ടിരിക്കുന്നതായി പരാതി

കാഞ്ഞിരക്കോട് കൊരട്ടിയാം കുന്നില്‍ സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ റോഡ് നിര്‍മ്മാണത്തിനുള്ള മെറ്റല്‍ കൂട്ടിയിട്ടിരിക്കുന്നതായി പരാതി. എസ്.ആര്‍.എസ് മെറ്റീരിയല്‍സിനു സമീപം കറുകപുത്തൂര്‍ സ്വദേശി രാധാകൃഷ്ണന്റെ ഉടമസ്ഥതയിലുള്ള പുറം പറമ്പിലാണ് മെറ്റല്‍ കുന്ന് കൂട്ടിയിട്ടിരിക്കുന്നത്. സ്ഥല ഉടമസ്ഥനോട് സമ്മതം ചോദിക്കാതെയാണ് വലിയ തോതില്‍ മെറ്റല്‍ കൂട്ടിയിട്ടിരിക്കുന്നതെന്ന് പറയുന്നു. വടക്കാഞ്ചേരി പോലീസില്‍ പരാതി നല്‍കി.

ADVERTISEMENT