24.6 C
Kunnamkulam
Sunday, August 2, 2026
Home CCTV Desk കോണ്‍കോര്‍ഡ് ഇംഗ്ലീഷ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിൽ മൊബൈൽ ലൈബ്രറി പദ്ധതി ആരംഭിച്ചു

കോണ്‍കോര്‍ഡ് ഇംഗ്ലീഷ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിൽ മൊബൈൽ ലൈബ്രറി പദ്ധതി ആരംഭിച്ചു

വിദ്യാര്‍ത്ഥികളില്‍ വായനാശീലം വളര്‍ത്തുന്നതിനും അവധിക്കാലം സൃഷ്ടിപരമായി വിനിയോഗിക്കുന്നതിനും വേണ്ടി ചിറമനേങ്ങാട് കോണ്‍കോര്‍ഡ് ഇംഗ്ലീഷ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മൊബൈല്‍ ലൈബ്രറി പദ്ധതി ആരംഭിച്ചു.’എന്റിച് ദി ഹോളിഡേയ്‌സ് വിത്ത് ബുക്‌സ്” എന്ന സന്ദേശവുമായി നടപ്പാക്കുന്ന പദ്ധതിയിലൂടെ വിദ്യാര്‍ത്ഥികളുടെ വീടുകളിലേക്ക് പുസ്തകങ്ങള്‍എത്തിച്ച് വായനയെ പ്രോത്സാഹിപ്പിക്കുക എന്നതാണ് ലക്ഷ്യം.

മുന്‍ വര്‍ഷം നേടിയ വലിയ വിജയത്തിന്റെ തുടര്‍ച്ചയായാണ് ഇത്തവണയും പദ്ധതി വിപുലമായി നടപ്പാക്കാന്‍ സ്‌കൂള്‍ മാനേജ്‌മെന്റ് തീരുമാനിച്ചത്. പ്രശസ്ത കവിയും ഗാനരചയിതാവുമായ റഫീഖ് അഹമ്മദ് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. സ്‌കൂളിന്റെ മുഖ്യ രക്ഷാതികാരി ഒ. അബ്ദുറഹിമാന്‍ കുട്ടി അധ്യക്ഷനായി.ചെയര്‍മാന്‍ പെന്‍കോ ബക്കര്‍, ജനറല്‍ സെക്രട്ടറി ഉമ്മര്‍ കടങ്ങോട്, മാനേജര്‍ ആര്‍.എം.ബഷീര്‍, പ്രിന്‍സിപ്പാള്‍ സുബൈദ ബീവി, മാനേജ്മെന്റ് കമ്മിറ്റി അംഗം ഗഫൂര്‍ കടങ്ങോട്, അക്കാദമിക് ഡയറക്ടര്‍ സയ്യിദ് ഹാരിസ്, വൈസ് പ്രിന്‍സിപ്പാള്‍ രാജി പ്രകാശ്, സ്റ്റാഫ് സെക്രട്ടറി അബ്ദുള്‍ കരീം എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ADVERTISEMENT
error: Content is protected !!