തങ്ങള്‍പ്പടി വാര്‍ഡ് കോണ്‍ഗ്രസ് മുന്‍ പ്രസിഡന്റും, പുന്നയൂര്‍ക്കുളം സര്‍വീസ് സഹകരണ ബാങ്ക് മുന്‍ ഡയറക്ടറുമായിരുന്ന മണ്ണായിക്കല്‍ അലിമോന്റെ നിര്യാണത്തില്‍ യുഡിഎഫ് പുന്നയൂര്‍ക്കുളം മണ്ഡലം കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. മുന്‍ വാര്‍ഡ് പ്രസിഡണ്ട് ഹംസു ചോലയില്‍ അധ്യക്ഷത വഹിച്ചു. ജില്ല കോണ്‍ഗ്രസ് കമ്മറ്റി ജനറല്‍ സെക്രട്ടറി എ എം അലാവുദ്ധീന്‍ അനുസ്മരണ പ്രഭാഷണം നടത്തി. മറ്റ് നേതാക്കളായ ബ്ലോക്ക് കോണ്‍ഗ്രസ് സെക്രട്ടറി ഷാഹിദ് കൊപ്പര, മുസ്ലിം ലീഗ് പുന്നയൂര്‍ക്കുളം പഞ്ചായത്ത് പ്രസിഡണ്ട് എ കെ മൊയ്തുണ്ണി, മണ്ഡലം കോണ്‍ഗ്രസ് സെക്രട്ടറി സി യു മുസ്തഫ ചെറുനമ്പി, വൈസ് പ്രസിഡണ്ട് റാഫി മാലിക്കുളം, മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി കെ എച്ച് ആബിദ്, ജോയിന്‍ സെക്രട്ടറി ഷക്കീര്‍ പൂളക്കല്‍ എന്നിവര്‍ സംസാരിച്ചു.മണ്ഡലം കോണ്‍ഗ്രസ് സെക്രട്ടറി ഗണേശന്‍ പൂച്ചത്തേയില്‍ സ്വാഗതവും മുന്‍ വാര്‍ഡ് പ്രസിഡണ്ട് അബു താഹിര്‍ വട്ടേക്കാട്ട് നന്ദിയും പറഞ്ഞു.



