‘ഒന്നിച്ചിരിക്കാം ഒത്തിരി പറയാം’ ബാലസദസ്സ് ക്യാമ്പയിന്‍ സംഘടിപ്പിച്ചു

വടക്കേക്കാട് പഞ്ചായത്തിലെ മോഡല്‍ സിഡിഎസ് തലത്തില്‍ ഒന്നിച്ചിരിക്കാം ഒത്തിരി പറയാം എന്ന പേരില്‍ ബാലസദസ്സ് ക്യാമ്പയിന്‍ സംഘടിപ്പിച്ചു. 14-ാം വാര്‍ഡില്‍ വടക്കേകാട് പഞ്ചായത്ത് പ്രസിഡന്റ് നബീല്‍ എന്‍.എം.കെ. ഉദ്ഘാടനം ചെയ്തു. ഗാന്ധിജിയെ അനുസ്മരിച്ച ചടങ്ങില്‍ വിദ്ധ്യാര്‍ത്ഥികളെ അനുമോദിച്ചു. കുടുംബശ്രീ ചെയര്‍പേഴ്‌സണ്‍ പ്രബീന സത്യന്‍, ബാലസഭ റിസോഴ്‌സ് പേഴ്‌സണ്‍ നിഷ ബിനോജ്, കമ്മ്യൂണിറ്റി കൗണ്‍സിലര്‍ ഭാഗ്യലക്ഷ്മി, വിവിധ വാര്‍ഡുകളിലെ ആര്‍.പിമാരും, എ.ഡി.എസ്, സി.ഡി.എസ്. തുടങ്ങിയവരും പങ്കെടുത്തു.

ADVERTISEMENT