കുട്ടഞ്ചേരി ഗവ.എല്‍.പി സ്‌കൂളിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് സ്ഥാപിച്ച ഫ്‌ലക്‌സ് ബോര്‍ഡുകള്‍ നശിപ്പിച്ചതായി പരാതി. പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടന പരിപാടിയുടെ പ്രചരണാര്‍ത്ഥം കുട്ടഞ്ചേരി സെന്ററില്‍ സ്ഥാപിച്ച ഫ്‌ലക്‌സ് ബോര്‍ഡുകളാണ് സാമൂഹ്യ വിരുദ്ധര്‍ നശിപ്പിച്ച നിലയില്‍ കണ്ടെത്തിയത്. ശനിയാഴ്ച്ച കാലത്ത് 10ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനില്‍ ഉദ്ഘാടനം ചെയ്യുന്ന പരിപാടിയുടെ ബോര്‍ഡാണ് നശിപ്പിച്ചത്. എരുമപ്പെട്ടി പോലീസില്‍ പരാതി നല്‍കി.
ADVERTISEMENT